മുഹമ്മ: ആര്യാട് പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിൽ വാട്ടർ അതോറിട്ടിയുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ കൃത്യവിലോപം ചൂണ്ടിക്കാട്ടി വകുപ്പ് മന്ത്രിക്കും പരാതി നൽകുവാനും ഉപഭോക്തൃ കോടതിയെ സമീപിക്കുവാനും പഞ്ചായത്ത്‌ കമ്മിറ്റി തീരുമാനിച്ചു. തുടർപ്രവർത്തനമെന്ന നിലയിൽ പഞ്ചായത്തിലെ എല്ലാ വീടുകളിൽ നിന്നും ഒരാഴ്ച്ചക്കാലം കൊണ്ട് സർവേപൂർത്തീകരിക്കും. തുടർന്ന് സ്പെഷ്യൽ ഗ്രാമസഭകൾ ചേരും ഓരോ വാർഡിലും വാർഡ് അംഗം ചെയർമാനായും വിദഗ്ദനായ ഒരാൾ കൺവീനറുമായി ശുദ്ധജല ഗുണഭോക്ത്യ സമതിക്ക് രൂപം നൽകുകയും വാർഡിലെ പരാതികൾ സ്വീകരിക്കാൻ ഒരു സ്ഥിരം സംവിധാനം ഒരുക്കുകയും ചെയ്യും. പഞ്ചായത്ത് തലത്തിൽ വാർഡ് സമിതികളെ ചേർത്തു കൊണ്ട് പഞ്ചായത്ത് തല ശുദ്ധജല ഗുണഭോക്തൃ സമിതിയ്ക്ക് രൂപം നൽകും. തീവ്രയജ്ഞത്തിൽ അണിനിരക്കുവാൻ എല്ലാ ബഹുജനങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്ന് പഞ്ചായത്ത് ഭരണ സമിതി അഭ്യർത്ഥിച്ചു.