അരൂർ:എരമല്ലൂർ കോന്നനാട് ഐക്യം എസ്.എച്ച് ഗ്രൂപ്പിന്റെ വാർഷികം പഞ്ചായത്ത് അംഗം ടോമി ആതാളി ഉദ്ഘാടനം ചെയ്തു. എം.കെ.ഷിജു അദ്ധ്യക്ഷനായി.എഴുപുന്ന പഞ്ചായത്ത് പട്ടിക ജാതി സർവീസ് സഹകരണ സംഘം പ്രസിഡന്റ് ദിവാകരൻ കല്ലുങ്കൽ, കെ.സി ദിവാകരൻ, എം.പി അനിൽ ആഷിക് ദിവാകരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം.പി അനിൽ (പ്രസിഡന്റ്),കെ.ജി.സലിമോൻ (സെക്രട്ടറി), ഗോകുൽ അറയനാടി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.