basar

ആലപ്പുഴ: പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ബസാർ തപാൽ ഓഫീസ് നിറുത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ചൂണ്ടിക്കാട്ടി കെ.സി.വേണുഗോപാൽ എം.പി പോസ്റ്റൽ സർവീസ് ഡയറക്ടർ ജനറലിന് കത്തു നൽകി. ആദ്യത്തെ അഞ്ചൽ താപാൽ സർവീസുകളിലൊന്നായ ഈ ഓഫീസിന്റെ പ്രവർത്തനവും സേവനവും തുടരണമെന്നതാണ് ജനങ്ങളുടെ പൊതുവികാരം. ആലപ്പുഴയുടെ ചരിത്ര പ്രാധാന്യം ഉൾക്കൊള്ളുന്ന അടയാളങ്ങളിലൊന്നാണ് ഈ താപാൽ ഓഫീസ്. ബസാർ തപാൽ ഓഫീസിന്റെ പ്രവർത്തനത്തിന് വാടകയ്ക്ക് കെട്ടിടം വിട്ടുനൽകാനായി ഇതിനോടകം നിരവധിപേർ മുന്നോട്ട് വന്നിട്ടുണ്ട്. ബസാർ തപാൽ ഓഫീസിന്റെ സേവനം തുടർന്നും ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കെ.സി.വേണുഗോപാൽ ആവശ്യപ്പെട്ടു. ബസാർ തപാൽ ഓഫീസ് വിഷയത്തിൽ കെ.സി.വേണുഗോപാൽ എം.പിയുടെ ഇടപെടലിനെ തുടർന്ന് പോസ്റ്റ് സർവീസ് ഡയറക്ടർ ജനറൽ കേരള പോസ്റ്റൽ സർവീസ് ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തേടി.