അമ്പലപ്പുഴ: ആലപ്പുഴ ഗവ.ദന്തൽ കോളേജിൽ റൂട്ട് കനാൽ ചെയ്ത ഒമ്പതാം ക്ലാസുകാരിയുടെ വായിൽ സൂചി കണ്ടെത്തി. പുറക്കാട് കമ്മത്തിപ്പറമ്പ് മഠം വീട്ടിൽ ഗിരീഷ് - സംഗീത ദമ്പതികളുടെ മകൾ ആർദ്ര‌യ്ക്ക് റൂട്ട് കനാൽ ചികിത്സയ്ക്ക് ശേഷം അസഹ്യമായ പല്ലുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ എക്സ് റേ പരിശോധനയിലാണ് സൂചിയുടെ ഭാഗം കണ്ടെത്തിയത്. ഡോക്ടർമാരുടെ അനാസ്ഥ ആരോപിച്ച് കുടുംബം പുന്നപ്ര പൊലീസിൽ പരാതി നൽകി. അന്വേഷണം തുടങ്ങി.