
മാന്നാർ: മാന്നാർ സൗഹൃദവേദിയുടെ 14-ാമത് ഓണാഘോഷം മാന്നാർ ലയൺസ് ക്ലബ് ഹാളിൽ വിവിധ കലാപരിപാടികളോടെ നടന്നു. പ്രസിഡന്റ് തൈശ്ശേരിൽ സുരേഷ് ബാബു ഭദ്രദീപം തെളിച്ച് ആഘോഷപരിപാടികൾ ഉദ്‌ഘാടനം ചെയ്തു. ട്രഷറർ സോമനാഥൻ നായർ, കാഥികൻ ഡോ.നിരണം രാജൻ, ഷാജി കടവിൽ, എ.കെ മോഹൻ എന്നിവർ സംസാരിച്ചു. ആഘോഷത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് രക്ഷധികാരി വിനു ഗ്രീത്തോസ് ട്രോഫികൾ സമ്മാനിച്ചു. സെക്രട്ടറി അരുൺകുമാർ സ്വാഗതവും സുമോദ് കൃഷ്ണൻ നന്ദിയും പറഞ്ഞു.