karpoorazhi

മാന്നാർ : ശ്രീമുത്താരമ്മൻ ദേവസ്ഥാനം ട്രസ്റ്റിന്റെയും മുത്താരമ്മൻ സേവാസമിതിയുടെയും നേതൃത്വത്തിൽ കുരട്ടിക്കാട് ശ്രീമാടസ്വാമി ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ രോഹിണി മഹോത്സവവും അന്നദാനവും നടന്നു. ഉത്സവത്തോടനുബന്ധിച്ച് നടന്ന വല്യച്ഛൻ പൂജ, കർപ്പൂരാഴി, നീരാഞ്ജനം, നെയ്യഭിഷേകം, പുഷ്പാഭിഷേകം, എള്ള് പായസം എന്നീ ചടങ്ങുകൾക്ക് ക്ഷേത്രമേൽശാന്തി കൃഷ്ണ ശർമ മുഖ്യകാർമികത്വം വഹിച്ചു.