ആലപ്പുഴ: നെഹ്‌റു ട്രോഫി ജലോത്സവത്തിൽ പങ്കെടുക്കുന്ന വള്ളങ്ങൾക്കുള്ള ബോണസ് വിതരണം 50 ശതമാനം പൂർത്തിയായി. ചുണ്ടൻ വള്ളങ്ങൾക്ക് ഒരു ലക്ഷവും മറ്റു വള്ളങ്ങൾക്ക് 25,000 രൂപയുമാണ് നൽകുന്നത്. വള്ളങ്ങൾക്കുള്ള ജഴ്‌സി, നമ്പർ പ്ലേറ്റ് എന്നിവയുടെ വിതരണവും റവന്യൂ ഡിവിഷൻ ഓഫീസിൽ നടന്നു വരുന്നു. റോയൽ എൻഫീൽഡാണ് ഇത്തവണത്തെ ടൈറ്റിൽ സ്‌പോൺസർ.

പവിലിയനുകളുടെ നിർമ്മാണം ഇന്ന് പൂർത്തിയാകും. ട്രാക്ക് ആൻഡ് ഹീറ്റ്‌സ്, സ്റ്റാർട്ടിംഗ് ഡിവൈസ്, ഫിനിഷിംഗ് ഡിവൈസ് എന്നിവയുടെ ആദ്യ ഘട്ട പ്രവർത്തന പരിശോധനയും ഇന്ന് നടക്കും.