
മാന്നാർ: പരുമല സെൻ്റ് ഗ്രിഗോറിയോസ് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ സ്മരണാർത്ഥം അഖില മലങ്കര ക്വിസ് മത്സരം സംഘടിപ്പിച്ചു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സുന്നഹദോസ് സെക്രട്ടറിയും നിരണം ഭദ്രാസനാധിപനുമായ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത മത്സരം ഉദ്‌ഘാടനം ചെയ്തു. പ്രസ്ഥാനം പ്രസിഡന്റ് കെ.വി പോൾ റമ്പാൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ലിജിൻ ജോർജ്, സെക്രട്ടറി ജിജോ പി.ടി, ഭദ്രാസനം മേഖല സെക്രട്ടറി ജോജി ജോർജ് എന്നിവർ സംസാരിച്ചു.