ആലപ്പുഴ: സംസ്ഥാന സർക്കാർ സഹകരണ മേഖലയിലെ ജീവനക്കാരോട് കാണിക്കുന്ന നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് കേരള കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ടിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11ന് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഓഫീസ് പടിക്കൽ മാർച്ചും ധർണയും നടത്തും. ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ് ധർണ ഉദ്ഘാടനം ചെയ്യും.സംഘങ്ങളുടെ സുരക്ഷ തകർക്കുന്ന പുനരുദ്ധാരണ നിധി പിൻവലിക്കുക തുടങ്ങി പന്ത്രണ്ട് ഇന ആവശ്യങ്ങൾ മുൻനിർത്തിയാണ് സമരം.