kk

ആലപ്പുഴ: ജനറൽ ആശുപത്രി പരിസരത്തെ കാടുപിടിച്ചു കിടന്ന സ്ഥലത്ത് ജീവനക്കാരുടെ നേതൃത്വത്തിൽ കൃഷി ചെയ്ത വെണ്ട, തക്കാളി, പച്ചമുളക്, ചീര തുടങ്ങിയ പച്ചക്കറികൾ വിളവെടുത്തു. നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എ.എസ്.കവിത, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജമുന വർഗീസ്, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ആർ.സന്ധ്യ, ആർ.എം.ഒ ഡോ.എം.ആശ, എ.ആർ.എം.ഒ ഡോ.സി.പി.പ്രിയദർശൻ, സെക്രട്ടറി ടി.സാബു, നഴ്‌സിംഗ് സൂപ്രണ്ട് ദീപാ റാണി തുടങ്ങിയവർ പങ്കെടുത്തു.