മാന്നാർ: കൃഷിയിലൂടെ മെച്ചപ്പെട്ട ഫലം ലഭിക്കുന്നതിന് മണ്ണിന്റെ ഗുണം നിർണായകമായതിനാൽ കൃഷി സ്ഥലങ്ങളിലെ മണ്ണ് പരിശോധിച്ച് ഗുണമേന്മ നിർണ്ണയിക്കുന്നതിന് , ജില്ലാ മണ്ണ് പരിശോധനാ കേന്ദ്രത്തിന്റെ റെ മൊബൈൽ മണ്ണ് പരിശോധന ലാബോറട്ടറി നാളെ രാവിലെ 10 ന് മാന്നാർ നാഷണൽ ഗ്രന്ഥശാലയിൽ എത്തിച്ചേരും. താത്പര്യമുള്ള കർഷകർ കൃഷിസ്ഥലത്തെ വിവിധ സ്ഥലങ്ങളിൽന്നിന്ന് ശേഖരിച്ച മണ്ണ് കൂട്ടിക്കലർത്തി ഉണക്കി അരകിലോയോളം പരിശോധന സ്ഥലത്ത് എത്തിച്ചാൽ ഉടൻ തന്നെ മണ്ണ് പരിശോധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ ലഭ്യമാകും. ക്യാമ്പിനോട് അനുബന്ധിച്ച് ആധുനിക കൃഷി ഉപകരണങ്ങളുടെ പ്രദർശനവും സബ്സിഡിയോടെ വിൽപ്പനയും ഉണ്ടാകും. ജില്ലാ മണ്ണുപരിശോധന കേന്ദ്രം, മാന്നാർ കൃഷിഭവൻ, നാഷണൽ ഗ്രന്ഥശാല എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 9446710733.