
ആലപ്പുഴ: മാഫിയ സംരക്ഷകനായ പൂരം കലക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കായംകുളം സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നാംകുറ്റി ജംഗ്ഷനിൽ നടന്ന പ്രതിഷേധ കൂട്ടായ്മ കെ.പി.സി.സി സെക്രട്ടറി എൻ.രവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ചിറപ്പുറത്ത് മുരളി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.യു.മുഹമ്മദ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ അവിനാശ് ഗംഗൻ,വിജയ മോഹനൻ, യു.ഡി.എഫ് കൺവീനർ എ.എം.കബീർ, മുൻ കൺവീനർ ചേലക്കാട്ട് രാധാകൃഷ്ണൻ, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ജി.ബൈജു, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കട്ടച്ചിറ താഹ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ചന്ദ്രിക തങ്കപ്പൻ, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിദു രാഘവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുരേഷ് തോമസ് നൈനാൻ, കൃഷ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് രാധാമണി രാജൻ, മണ്ഡലം പ്രസിഡന്റുമാരായ വിഷ്ണു ചേക്കോടൻ, പ്രകാശ് ഡി പിള്ള, ബിജു നാസറുള്ള, കെ.പദ്മകുമാർ, കെ.നാസർ,രവീന്ദ്രൻ, ബിജു ഡേവിഡ്, നേതാക്കളായ കെ.ആർ.ഷൈജു, ഹാഷിം സെയ്ട്ട്, കെ.ആർ.രാഹുലൻ, കെ.വി.റെജി കുമാർ, ഹബീബുള്ള എന്നിവർ സംസാരിച്ചു.