prathishedha-koottayma

മാന്നാർ: ദൈവത്തിന്റെ സ്വന്തം നാട്ടിൽ ക്രിമിനൽ പൊലീസും മാഫിയ മുഖ്യനുമാണ് നാട് ഭരിക്കുന്നതെന്നും കെ.പി.സി.സി നിർവ്വാഹക സമിതിയംഗം മാന്നാർ അബ്ദുൽ ലത്തീഫ് പറഞ്ഞു. തൃശ്ശൂർ പൂരം കലക്കിയ ഗൂഢാലോചനക്കാർക്കെതിരെ നടപടി സ്വീകരിക്കുക,മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി കോൺഗ്രസ് നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി മാന്നാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റോർ ജംഗ്ഷനിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അബ്ദുൽ ലത്തീഫ്. കോൺഗ്രസ് മാന്നാർ ബ്ലോക്ക് പ്രസിഡന്റ് സുജിത്ത് ശ്രീരംഗം അദ്ധ്യക്ഷനായി. ഹരികുട്ടമ്പേരൂർ സ്വാഗതം ആശംസിച്ച യോഗത്തിൽ ത്രിവിക്രമൻ തമ്പി, അഡ്വ.ഡി.വിജയകുമാർ, തോമസ് ചാക്കോ, സണ്ണി കോവിലകം, ഹരി പാണ്ടനാട്, അഡ്വ.ഡി.നാഗേഷ് കുമാർ, ജോജി ചെറിയാൻ, അഡ്വ.കെ.വേണുഗോപാൽ, കെ.ബി.യശോധരൻ, മധുപുഴയോരം, രഘുനാഥ് പാർത്ഥസാരഥി, സുരേഷ് തെക്കേക്കാട്ടിൽ, സജീവ് വെട്ടിക്കാട്, ഹരികുമാർ മൂരിത്തിട്ട, ടി.കെ ഷാജഹാൻ, കെ.ബാലസുന്ദരപണിക്കർ, രാജേന്ദ്രൻ വാഴ്വേലിൽ, പി.ബി.സൂരജ്, പി.ബി.സലാം, ബെന്നി മുക്കത്ത്, വത്സലാ ബാലകൃഷ്ണൻ, പ്രദീപ് ശാന്തിസദൻ, അനിൽ മാന്തറ, ബാലചന്ദ്രൻ നായർ, കെ.സി.അശോകൻ, ബാബു കല്ലൂത്ര, എം.പി.കല്ലാണ കൃഷ്ണൻ, നുന്നു പ്രകാശ്, പുഷ്പ ശശികുമാർ, ബിജു ചിറമേൽ, രാധാമണി ശശീന്ദ്രൻ, ചിത്ര എം.നായർ, ഉഷാഭാസി, പ്രമോദ് കണ്ണാടിശ്ശേരിൽ, സജി മെഹ്ബൂബ്, അജിത്ത് ആർ.പിള്ള, സന്തോഷ് കുമാർ, ഹരിദാസ് കിംകോട്ടേജ്, അബ്ദുൾ അസീസ് എന്നിവർ

സംസാരിച്ചു.