ഹരിപ്പാട്: മാനിഷാദ കലാസാംസ്കാരിക സമിതിയുടെ 36-ാം വാർഷികവും ഓണോത്സവവും ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ് ഉദ്ഘാടനം ചെയ്തു. മാനിഷാദയുടെ ജനറൽ സെക്രട്ടറി ഹരി.കെ.ഹരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. പ്രഥമ മാനിഷാദ പുരസ്കാരം പതിനായിരം രൂപയും പ്രശസ്തിപത്രവും കവി ഡോ. അരുൺകുമാർ.എസിന് സമ്മാനിച്ചു. എസ്.എസ്. എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക്മാനിഷാദ നൽകുന്നവിദ്യാഭ്യാസ അവാർഡ് മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.കൃഷ്ണകുമാർ വിതരണം ചെയ്തു. മലങ്കര ഓർത്തഡോക്സ് സഭ മികച്ച അദ്ധ്യാപകർക്ക് നൽകുന്ന സി.പി.ചാണ്ടി ആചാര്യ പുരസ്കാരം ലഭിച്ച ജി.രാധാകൃഷ്ണനെ ആദരിച്ചു.മനോജ് എരുമക്കാട്, ആർ.മുരളീധരൻ നായർ, രാജീവ് ശർമ്മ, എഡിസൺ തോമസ്, എം.ബാലൻ എന്നിവർ സംസാരിച്ചു. അത്തപൂക്കള മത്സരത്തിൽ വിജയികളായവർക്ക് സ്വർണനാണയങ്ങൾ സമ്മാനിച്ചു.