ആലപ്പുഴ:എസ്.എൻ.ഡി.പി യോഗം 519-ാം നമ്പർ തൈക്കൽ ശാഖയിൽ വാർഷിക പൊതുയോഗം നാളെ ഉച്ചയ്ക്ക് 2 ന് എൻ.കെ.കമലാകരന്റെ വസതി (തൈക്കൽ പാലത്തിന് വടക്കുവശം) നടക്കും. രാവിലെ 10 ന് പതാക ഉയർത്തൽ, ഉച്ചയ്ക്ക് 2.10 ന് അജിതകുമാരി, ഉഷ എന്നിവർ ചേർന്ന് ഭദ്രദീപ പ്രകാശനം ചെയ്യും. എഎസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എം.പി.നമ്പ്യാർ അദ്ധ്യക്ഷത വഹിക്കും.യൂണിയൻ കമ്മിറ്റി അംഗം ടി.എം.ഷിജിമോൻ അനുശോചന പ്രമേയം അവതരിപ്പിക്കും.സെക്രട്ടറി കെ.ജി.ശശിധരൻ സ്വാഗതവും കമ്മിറ്റിയംഗം ലീനാറോയി നന്ദിയും പറയും.