ഹരിപ്പാട്: പല്ലന വിശ്വകർമ്മസൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയ കുട്ടികളെ ആദരിച്ചു.പല്ലന മുരളി ഉദ്ഘാടനം ചെയ്തു. സൗഹൃദവേദി രക്ഷാധികാരി കെ.രാമകൃഷ്ണൻ അദ്ധ്യക്ഷനായി. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ, ജനറൽ കാർത്തികപ്പള്ളി ജി.ബാബുരാജ് വിദ്യാർത്ഥികളെ ആദരിച്ചു. പരമേശ്വരൻ ചന്ദ്രൻ, രശ്മി വിജയൻ സോമനാഥൻ ആചാരി , സുരേഷ് എന്നിവർ സംസാരിച്ചു. വേദി കൺവീനർ ഗോപാലകൃഷ്ണൻ സ്വാഗതവും ശ്രീജിത്ത് നന്ദിയും പറഞ്ഞു.