
മാന്നാർ: തിലകൻ അനുസ്മരണ സമിതി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിലകൻ അനുസ്മരണവും കലാ സാംസ്‌കാരിക ജീവ കാരുണ്യ മേഖലകളിൽ പ്രവർത്തനം നടത്തുന്നവർക്ക് ആദരവും നൽകി. മാന്നാർ പെൻഷൻ ഭവനിൽ നടന്ന ചടങ്ങ് മാന്നാറിന്റെ നാടകകൃത്ത് ആർ.പി കണ്ണാടിശേരി ഭദ്രദീപം തെളിച്ച് ഉദ്‌ഘാടനം ചെയ്തു. തിലകൻ അനുസ്മരണ സമിതി ജില്ലാ പ്രസിഡന്റ് എ.കെ ബൂസിരി അദ്ധ്യക്ഷത വഹിച്ചു. കേരള ഡെമോക്രറ്റിക് പാർട്ടി സംസ്ഥാന സെക്രട്ടറി ജിജി പുന്തല അനുസ്മരണ പ്രഭാഷണം നടത്തി. സമിതി സംസ്ഥാന ഭാരവാഹി പി.ബി ഹാരിസ് വിഷയാവതരണം നടത്തി. നാടകകൃത്ത് ആർ.പി കണ്ണാടിശേരി, ചോരാത്തവീട് പദ്ധതി ചെയർമാൻ കെ.എ.കരീം, ഗ്രാമപഞ്ചായത്തംഗം സലിം പടിപ്പുരക്കൽ, ജീവകാരുണ്യ പ്രവർത്തകരായ എം.പി .സുരേഷ്, അൻഷാദ് മാന്നാർ, സജി കുട്ടപ്പൻ, അഭിലാഷ് മാന്നാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സലിം പടിപ്പുരക്കൽ, ഷബീർ അബ്ബാസ്, സുധീർ നാലുകെട്ട്, സുന്ദരേശൻപിള്ള, അസീസ് പാവുക്കര തുടങ്ങിയവർ സംസാരിച്ചു.