ഹരിപ്പാട്: കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവയ്ക്കുക തൃശൂർ പൂരം കലക്കിയ രാഷ്ട്രീയ ഗൂഢാലോചനക്കാർക്കെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് , കുമാരപുരം പഞ്ചായത്ത് ഓഫീസിനു സമീപം നടത്തിയ പ്രീതിഷേധ കൂട്ടായ്മ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഷംസുദീൻ കായിപ്പുറം അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് കെ.സുധീർ സ്വാഗതം പറഞ്ഞു. മുഞ്ഞിനാട് രാമചന്ദ്രൻ ,കെ.എ ലത്തീഫ് ,ജേക്കബ് തമ്പാൻ ,അഡ്വ.വി.ഷുക്കൂർ ,ഡി.കാശിനാഥൻ ,ബാബുക്കുട്ടൻ ,എം.ബി.സജി ,ജി.ശശികുമാർ,രവിപുരത്തു രവീന്ദ്രൻ എന്നിവർ സംസാരിച്ചു.