
ഹരിപ്പാട് : മലയാളി വിദ്യാർത്ഥിനി ആൾ ഇന്ത്യ വായു സൈനിക് ക്യാമ്പ് സ്കീറ്റ് ഷൂട്ടിംഗ് മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബാംഗ്ലൂർ ജലാഹള്ളി എയർഫോഴ്സ് സ്റ്റേഷനിൽ 26 മുതൽ ഒക്ടോബർ 6 വരെ നടക്കുന്ന ക്യാമ്പിൽ തമിഴ് നാട്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ചുകൊണ്ടാണ് പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ഇന്റഗ്രേറ്റഡ് എം.എസ് സി മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിനിയും പത്തിയൂർ സ്വദേശിയുമായ ദ്രൗപതി സന്തോഷ് പങ്കെടുക്കുന്നത്. പത്തിയൂർ കിഴക്ക് പത്തിയൂരം വീട്ടിൽ സന്തോഷിന്റെയും (അദ്ധ്യാപകൻ ഗവ. യു.പി.എസ് തൃപ്പെരുന്തുറ), മണ്ണാറശാല യു.പി.എസിലെ അദ്ധ്യാപിക വന്ദനയുടെയും മകളാണ്. ഏക സഹോദരൻ ധ്രുവൻ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ചെന്നിത്തല ജവഹർ നവോദയ വിദ്യാലയത്തിലാണ് പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസം പൂർത്തീകരിച്ചത് .