മാവേലിക്കര: എൻ.എസ്.എസ് 324-ാം നമ്പർ കണ്ടിയൂർ കരയോഗത്തിന്റെ കുടുംബ സംഗമവും ഓണാഘോഷവും മാവേലിക്കര താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ.പ്രദീപ് ഇറവങ്കര ഉദ്ഘാടനം ചെയ്തു. കരയോഗം ചെയർമാൻ വി.വിനോദ് കുമാർ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി വി.ആർ സാനിഷ് കുമാർ, താലൂക്ക് വനിതാ സമാജം പ്രസിഡന്റ് ശ്രീലതാ രമേശ് എന്നിവർ വിദ്യാഭ്യാസ പുരസ്ക്കാരം നൽകി. കരയോഗം കൺവീനർ ജി.ശശിധരൻ, രാജീവ്.ജെ, ഡോ.രവിശങ്കർ, ഡോ.ഗോപിനാഥപിള്ള, ഡോ.സതീഷ് കുമാർ, പ്രസന്നാ വിജയൻ, ബിന്ദുലേഖ, ശ്രീദേവി ആർ.കുറുപ്പ് എന്നിവർ സംസാരിച്ചു.