
മാന്നാർ: മുൻ ആരോഗ്യവകുപ്പ് മന്ത്രിയും എൻ.എസ്.എസ് മുൻ രജിസ്ട്രാറുമായിരുന്ന പരേതനായ പരുമല കൊണ്ടൂർ ആർ.രാമചന്ദ്രൻ നായരുടെ ഭാര്യ വനജാക്ഷിയമ്മ (86, റിട്ട.കെ.എസ്.ഇ.ബി സൂപ്രണ്ട്) നിര്യാതയായി. സംസ്കാരം പരുമല കൊണ്ടൂർ വീട്ടുവളപ്പിൽ നടത്തി. മകൻ ദിലീപ് (എൻ.എസ്.എസ് ). മരുമകൾ: പൂജ ദിലീപ് (ലക്ചറർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ കുന്നന്താനം ). മന്ത്രി സജി ചെറിയാൻ, ആന്റോ ആന്റണി എം.പി, പി.എസ്.സി അംഗം അഡ്വ.സി.ജയചന്ദ്രൻ, കോൺഗ്രസ് നേതാക്കളായ പി.ജെ കുര്യൻ, പന്തളം സുധാകരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.