ആലപ്പുഴ : ജില്ലയിൽ മുൻഗണന റേഷൻ കാർഡ് മസ്റ്ററിംഗ് ആരംഭിച്ചു. ഒക്ടോബർ ഒന്നിന് പൂർത്തിയാക്കാനാണ് തീരുമാനം. അക്ഷയ കേന്ദ്രങ്ങൾക്ക് അനുമതി കേന്ദ്ര സർക്കാർ നൽകാത്തതിനാൽ റേഷൻ കടകൾ വഴിയാണ് മസ്റ്ററിംഗ്. ജില്ലയിൽ റേഷൻകടകൾ കേന്ദ്രീകരിച്ച് ഏഴു ദിവസം നീണ്ടുനിൽക്കുന്ന മസ്റ്ററിംഗ് ക്യാമ്പയിനിലൂടെ മുൻഗണനാ കാർഡുകൾക്ക് കൂടുതൽ ആനുകൂല്യമുള്ളതിനാൽ മരിച്ചവരുടെ പേരിലും റേഷൻ സാധനങ്ങൾ വാങ്ങാനുള്ള സാദ്ധ്യത മസ്റ്ററിംഗിലൂടെ തടയാനാകും. ജില്ലയിൽ 11.39 ലക്ഷം ബി.പി.എൽ, എ.എ.വൈ റേഷൻ കാർഡുകളാണുള്ളത്.