ആലപ്പുഴ: പഴവീട് വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയുടെ 80-ാം വാർഷികവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കായി കലാമത്സരങ്ങൾ നടത്തുന്നു. എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായാണ് മത്സരം. ഒക്ടോബർ രണ്ടിന് രാവിലെ 9.30 മുതൽ പെയിന്റിംഗ്, ഡ്രോയിംഗ് മത്സരങ്ങളും ഒക്ടോബർ 11ന് രാവിലെ 9.30 മുതൽ ലളിതഗാനം, പ്രസംഗം, കവിതാപാരായണം മത്സരങ്ങളും നടക്കും. പെയിന്റിംഗ്, ഡ്രോയിംഗ്, പ്രസംഗ മത്സരങ്ങളിൽ തത്സമയം വിഷയം നൽകും.