ആലപ്പുഴ : തത്തംപള്ളി സെന്റ് മൈക്കിൾസ് ദേവാലയത്തിലെ വി.മിഖായേൽ റേശ് മാലാഖയുടെ ദർശന തിരുന്നാൾ ഇന്ന് മുതൽ 30 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രാവിലെ 6.30ന് തിരുന്നാൾ കൊടിയേറ്റ് ഡോ. ജോസഫ് പുതുപ്പറമ്പിൽ നിർവഹിക്കും. തിരുസ്വരൂപ പ്രതിഷ്ഠാദിനമായ 28ന് ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറൽ ഫാ.ജോസഫ് വാണിയാപുരക്കൽ ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് നേതൃത്വം നൽകും. തുടർന്ന് ബൈബിൾ നാടകം. 30ന് നടക്കുന്ന പൂർവിക സ്മൃതി ദിനത്തോടെ തിരുന്നാൾ സമാപിക്കും. വാർത്താസമ്മേളനത്തിൽ മാത്യു ജോസഫ് കുന്നേൽ, പി.എ.ദേവസ്യ പുളിക്കാശ്ശേരി, മാർഷൽ ജോസഫ് പുത്തൂരാൻ, പി.ഡി.ജോസഫ് എന്നിവർ പങ്കെടുത്തു.