ചേർത്തല : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കടക്കാരപ്പള്ളി മണ്ഡലം വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. മുൻ എം. പി ഡോ.കെ.എസ്. മനോജ്‌ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ എൻ.ടി.ഗോപിനാഥ്‌ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി.വി.ഗോപി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ്‌ ബി.ഹരിഹരൻ നായർ സംഘടന വിഷയങ്ങൾ ചർച്ച ചെയ്തു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ രാജേഷ് ബി.തോട്ടത്തറ നവാഗതരെ ആദരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ്‌ സി.എം.ഉണ്ണി, വൈസ് പ്രസിഡന്റ്‌ എം.പി.നമ്പ്യാർ,കെ.പി.ശശാങ്കൻ, എ.ആർ.പ്രസാദ്, ടി.ഡി.രാജൻ, ഇ.ബി. മോഹനൻ, ഷാജി കെ.തറയിൽ,കെ. എം.രജനി, ടി. ഉഷാകുമാരി, എം.ഇ.റോസി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി.ആർ.സലിം(പ്രസിഡന്റ്‌),പി.എഫ്.ജോർജ് കുട്ടി(സെക്രട്ടറി) ,സി.പി.കർത്താ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.