
ആലപ്പുഴ: നഗരത്തിലെ വാടക്കനാലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ മുല്ലാത്തുവളപ്പ് സുധിക്കാട്ട് ചിറയിൽ റഷീദിന്റെ മകൻ മുബാറക്കാണ് (40) മരിച്ചത്. ഇന്നലെ രാവിലെ 11ന് ഐശ്വര്യ ഓഡിറ്റോറിയത്തിന് സമീപത്തെ കനാലിൽ നാട്ടുകാരാണ് മൃതദേഹം കണ്ടത്. സമീപത്ത് നിന്ന് ഇയാളുടെ സൈക്കിളും ബാഗും കണ്ടെത്തി. നോർത്ത് പൊലീസും അഗ്‌നിരക്ഷാസേനയും ചേർക്ക് മൃതദേഹം കരക്കെത്തിച്ച് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കാൽ വഴുതി കായലിൽ വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചവിട്ടി കച്ചവടക്കാരനും അവിവാഹിതനുമാണ്. മാതാവ്: ഹബീബ. സഹോദരങ്ങൾ: മുഫ്താർ, മുസില. ഖബറടക്കം ഇന്ന് ഉച്ചക്ക് ആലപ്പുഴ പടിഞ്ഞാറെ ഷാഫി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.