ചേർത്തല: കണ്ടമംഗലം ശ്രീ രാജരാജേശ്വരി മഹാക്ഷേത്രത്തിൽ നടക്കുന്ന ശ്രീസൂക്ത പൂർവക സൗഭാഗ്യലക്ഷ്മി യാഗത്തിന്റെ ഭാഗമായുള്ള വനിതാസംഗമം 29 ന് നടക്കും.കണ്ടമംഗലം ആരാധന ഓഡിറ്റോറിയത്തിൽ വൈകിട്ട് 3.30 ന് ചലച്ചിത്ര താരം സ്മൃതി ഉദ്ഘാടനം ചെയ്യും. ക്ഷേത്ര സമിതി വനിതാ പ്രതിനിധി ലളിത രാമനാഥൻ അദ്ധ്യക്ഷത വഹിക്കും. ക്ഷേത്രം തന്ത്രി ജിതിൻ ഗോപാൽ അനുഗ്രഹ പ്രഭാഷണം നടത്തും.എസ്. എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ വനിതാ സംഘം സെക്രട്ടറി ശോഭിനി രവീന്ദ്രൻ,എൻ.എസ്.എസ്. ചേർത്തല യൂണിയൻ വനിതാ സംഘം സെക്രട്ടറി ജയലക്ഷ്മി അനിൽകുമാർ, രാംദാസ്,ആർ. പൊന്നപ്പൻ,സതി അനിൽകുമാർ,കെ.ഷാജി,ജയ പ്രതാപൻ,പ്രീയ സോണി എന്നിവർ സംസാരിക്കും.