ആലപ്പുഴ: ജില്ലാ ഹോമിയോ ആശുപത്രിലെ ഒ.പി ബ്ലോക്കിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് മന്ത്രി വീണാ ജോർജ്ജ് നിർവഹിക്കും. എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കെ.സി.വേണുഗോപാൽ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ, ഹോമിയോപ്പതി ഡയറക്ടർ ഡോ.എം.പി.ബീന, ജില്ല പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി.പ്രിയ, കൗൺസിലർ പ്രഭാ ശശികുമാർ, ജില്ല ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. പ്രിൻസി സെബാസ്റ്റ്യൻ, ഡി.പി.എം ഡോ. കെ.ജി.ശ്രീജിനൻ, ഹോംകോ എം.ഡി. ഡോ. ശോഭാചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.