
ചേർത്തല: അഖില കേരള വിശ്വകർമ്മ മഹാസഭ പള്ളിപ്പുറം തെക്ക് ശാഖയുടെ ആഭിമുഖ്യത്തിൽ വിശേഷാൽ പൊതുയോഗവും ഓണാഘോഷ പരിപാടികളും നടത്തി. താലൂക്ക് യൂണിയൻ പ്രസിഡന്റ് നവപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡന്റ് കെ.ആർ.മനോജ് അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി എ.ജി. പ്രശോഭൻ സ്വാഗതം പറഞ്ഞു. താലൂക്ക് യൂണിയൻ ഖജാൻജി എ.ആർ.ബാബു, എൻ.പി.രാജേന്ദ്രനാചാരി,കെ.എസ്.വിജയൻ, സുരേഷ് ബാബു,എ.ജി. അശോകൻ,സോജൻ,മധു,വിഷ്ണു എന്നിവർ സംസാരിച്ചു. ആദ്യകാല നേതാക്കളും തച്ചുശാസ്ത്ര വിദഗ്ധരുമായ എ.കെ.പുരുഷനാചാരി,കെ.ജി.ചന്ദ്രനാചാരി, അദ്ധ്യാപികയും കവയിത്രിയുമായ വി.ബി.തങ്കമണി വിജയൻ എന്നിവരെ ആദരിച്ചു. അരുണിമ സുരേഷ്,ഗായത്രി എന്നിവരെ അനുമോദിച്ചു.