ആലപ്പുഴ : സാമ്പത്തിക ബാദ്ധ്യത വരുന്ന നിയമനങ്ങൾക്ക് മുൻകൂട്ടി സർക്കാർ അനുമതി വാങ്ങണമെന്ന നിർദ്ദേശം പാലിക്കാതെ ഫിനാൻഷ്യൽ എന്റർ പ്രൈസസിൽ 3000 ബിസിനസ് പ്രൊമോട്ടർമാരെ നിയമിച്ച ഉത്തരവ് ആഘോഷമാക്കുന്ന ചടങ്ങിൽ നിന്ന് ധന മന്ത്രി പിൻമാറണമെന്ന് കെ.എസ്.എഫ്.ഇ ഫീൽഡ് സ്റ്റാഫ് യൂണിയൻ (എ.ഐ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് അഡ്വ. വി.മോഹൻദാസ് ആവശ്യപ്പെട്ടു.
തസ്തിക സൃഷ്ടിക്കുകയോ സാമ്പത്തിക ബാദ്ധ്യത വരുന്ന നിലയിൽ ശമ്പളം പരിഷ്‌കരിക്കുകയോ ചെയ്യണമെങ്കിൽ സർക്കാരിന്റെ മുൻകൂട്ടിയുള്ള അനുവാദം വേണമെന്ന ഉത്തരവിന്റെ ലംഘനമാണ് കെ.എസ്.എഫ്.ഇയിൽ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.