
ആലപ്പുഴ: ഇറ്റലിയിൽ നടന്ന ഈ വർഷത്തെ അയൺമാൻ ലോക ചാമ്പ്യൻഷിപ്പിൽ ആലപ്പുഴ സ്വദേശിയായ ഡോ.രൂപേഷ് സുരേഷ് 14 മണിക്കൂർ 13 മിനിറ്റിൽ അയൺമാൻ മത്സരം വിജയകരമായി പൂർത്തീകരിച്ചു. മൂന്നാം തവണയാണ് അദ്ദേഹം ട്രെയത്തലോണിൽ മുഴുവൻ ദൂരം പൂർത്തിയാക്കുന്നത്. 2022ൽ എസ്റ്റോണിയ, 2023ൽ സ്വീഡൻ എന്നീ രാജ്യങ്ങളിലായിരുന്നു മത്സരം. ഈ വർഷത്തെ മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നായി മൂവായിരം കായികതാരങ്ങൾ പങ്കെടുത്തു. ഇന്ത്യയിൽ നിന്ന് 20 അത് ലറ്റുകൾ പങ്കെടുത്തു. കേരളത്തെ പ്രതിനിധീകരിച്ച് ഡോ.രൂപേഷ് മാത്രമാണ് മത്സരിച്ചത്. ഫിറ്റ്നസ് ക്ലബായ അത്ലറ്റിക്കോ ഡി ആലപ്പിയുടെ ജോയിന്റ് സെക്രട്ടറി കൂടിയാണ് ഡോ.രൂപേഷ്.