ghj

ഹരിപ്പാട്: മണ്ണാറശാല യുപി സ്കൂളിൽ കലോത്സവം സംഘടിപ്പിച്ചു. ആറ് വേദികളിലായി എൺപത്തി ഏഴ് ഇനങ്ങളിലായി നാനൂറിൽ അധികം കുട്ടികൾ മത്സരിച്ച കലോത്സവം ഹരിപ്പാട് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്സൺ ഇ. എൻ ശ്രീദേവി, കൺവീനർ ആർ.എസ്.ശ്രീലക്ഷ്മി, സംസ്കൃത അദ്ധ്യാപിക ഇ. ആർ.വിദ്യ, അറബി അദ്ധ്യാപകൻ എ.റഷീദ് എന്നിവർ സംസാരിച്ചു. പ്രഥമ അദ്ധ്യാപിക കെ. എസ്. ബിന്ദു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.ആർ.വന്ദന നന്ദിയും പറഞ്ഞു.