
ചാരുംമൂട് : ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക നേതാവും ആദ്യ ജനറൽ സെക്രട്ടറിയുമായിരുന്ന പണ്ഡിറ്റ് ദീനദയാൽ ഉപാദൃയ ജന്മദിനത്തോടനുബന്ധിച്ച് ബി.ജെ.പി വള്ളികുന്നം കിഴക്ക് 173-ാം നമ്പർ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും മഹാസമ്പർക്കവും നടത്തി. യുവമോർച്ച സംസ്ഥാന സെക്രട്ടറി ജി ശ്യാംക്യഷ്ണൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ശിവൻകുട്ടി നായർ അദ്ധ്യക്ഷത വഹിച്ചു, ഏരിയാ കൺവീനർ ഉദയകുമാർ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീമോൻ നെടിയത്ത്, ബി.ജെ.പി നേതാക്കളായ സുരേഷ് സോപാനം, മുരളീധരൻ പിള്ള, സുധീഷ്, രാകേഷ് ക്യഷ്ണൻ, ശശിധരൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.