ഹരിപ്പാട്: മുതുകുളം ബ്ലോക്ക് പഞ്ചായത്തിന്റെ അനുമോദന - അവാർഡ് വിതരണം ജ്യോതിസ് -2024 അഡ്വ.യു.പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.അംബുജാക്ഷി അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം കെ.ജി.സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.ഉണ്ണികൃഷ്ണൻ, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം.ജനുഷ, മണി വിശ്വനാഥ്, ഗീതാ ശ്രീജി, ദേവികുളങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.പവനനാഥൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിന്ദു സുഭാഷ്, എസ്.അജിത, യു.അനുഷ്യ, എം.ശിവപ്രസാദ്, ശ്രീജി പ്രകാശ്, സുനിൽ കൊപ്പാറേത്ത്, ഓച്ചിറ ചന്ദ്രൻ, ഡോ.പി.വി.സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.