ഹരിപ്പാട്: ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് വയോജന ക്യാമ്പും മാതൃകാ ഹോമിയോ ഡിസ്പെൻസറിയുടെ പ്രഖ്യാപനവും ആറാട്ടുപുഴ ജെ.എം.എസ് ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. സജീവൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീബ മൻസൂർ അദ്ധ്യക്ഷയായി. ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.പ്രിൻസി സെബാസ്റ്റ്യൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ് ,ബ്ലോക്ക് പഞ്ചായത്ത് അംഗം ഡോ.പി.വി.സന്തോഷ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർന്മാരായ എൽ.മൻസൂർ, ആർ.രാജേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റെജിമോൻ, ടി.പി.അനിൽകുമാർ,അൽ അമീൻ, പ്രസീദ സുധീർ, മൈമൂനത്ത്, ആറാട്ടുപുഴ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.സബിത വിജയൻ, സീനിയർ സിറ്റിസൺ ഫോറം കൺവീനർ കെ.ശ്രീകൃഷ്ണൻ, എച്ച്. എം.സി.അംഗം ബേബി മുല്ലശ്ശേരി, പ്രൊഫ. കെ.ഖാൻ എന്നിവർ സംസാരിച്ചു. തുടർന്ന് മെഡിക്കൽ ക്യാമ്പും നടന്നു.