
ഹരിപ്പാട്: ഹരിപ്പാട് ലയൺസ് ക്ലബിന്റെ ഓണാഘോഷം ലയൺസ് മുൻ ഡിസ്റ്റിക് ഗവർണർ ഡോ.എൻ.രമേശ് ഉദ്ഘാടനം ചെയ്തു . ക്ലബ് പ്രസിഡന്റ് അഡ്വ.സജി തമ്പാന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹരിപ്പാട് ഗീതാകുമാരി ഓണ സന്ദേശം നൽകി. കെ അശോകപ്പണിക്കർ, ടെമ്പിൾ ടൗൺ പ്രസിഡന്റ് കെ. ശാമുവേൽ, ആർ. ഹരീഷ് ബാബു, സെക്രട്ടറി എസ്.ശാന്തി കുമാർ, ട്രഷറർ കെ.ശശീന്ദ്രൻ, പത്തിയൂർ ലയൺസ് ക്ലബ് സെക്രട്ടറി തുളസി സതീഷ് എന്നിവർ സംസാരിച്ചു. കലാ മത്സരങ്ങൾക്ക് വിമല അശോകപ്പണിക്കർ, ആശാ പുഷോത്തമൻ, ഇന്ദിരാ ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.