ആലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ കരുമാടി ആയുർവേദ ആശുപത്രിയുടെ തറക്കല്ലിടൽ ഇന്ന് രാവിലെ 10ന് മന്ത്രി വീണാ ജോർജ്ജ് നിർവഹിക്കും. എച്ച്. സലാം എം.എൽ.എ അദ്ധ്യക്ഷനാകും. കെ.സി.വേണുഗോപാൽ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി എന്നിവർ വിശിഷ്ടാതിഥികളാകും. കിടത്തി ചികിത്സാ സംവിധാനവും വിവിധ സ്പെഷ്യാലിറ്റികളും അടങ്ങുന്ന ആശുപത്രി സമുച്ചയമാണ് ഒരുക്കുക. 30 കിടക്കകൾ, പെയിംഗ് വാർഡ്, പേ വാർഡ് സംവിധാനങ്ങൾ എന്നിവയോട് കൂടിയ നാലുനിലകളുള്ള ആശുപത്രി സമുച്ചയത്തിന് സംസ്ഥാന സർക്കാർ അഞ്ചു കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.