photo-

ചാരുംമൂട് : ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ നൂറനാട് യൂണിറ്റ് വാർഷിക പൊതുയോഗം നടത്തി. യൂണിറ്റ് പ്രസിഡന്റ് സോമൻ പിളള ഹെർമാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് മേഖലാ പ്രസിസന്റ് ഷാൽ വിസ്മയ ഉദ്ഘാടനം ചെയ്തു. സന്തോഷ് ഫോട്ടോ വേൾഡ് മുഖ്യപ്രഭാഷണം നടത്തി. സുഭദ്ര ചിത്രാലയ, സലീൽ , സിബി കുമാർ , അനിൽ ഫോക്കസ്, പ്രസാദ് ചിത്രാലയ, അജി ആദിത്യ, അശോക് ദേവസൂര്യ, ബിജു ആർ ബി, ലേഖാ സന്തോഷ്, നാസർ ഷാൻ,മഹേഷ്, ശ്രീറാം, അരവിന്ദ് റെറ്റിന തുടങ്ങിയവർ സംസാരിച്ചു.