ആലപ്പുഴ: ഫാർമസിസ്റ്റുകൾ ആഗോള ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റുന്നു എന്ന സന്ദേശത്തോടെ ആലപ്പുഴ വനിതാ ശിശു ആശുപത്രിയിൽ ലോക ഫാർമസിസ്റ്റ് ദിനം ആചരിച്ചു. ജില്ലാ സ്റ്റോർ വെരിഫിക്കേഷൻ ഓഫീസർ ആർ.ഷീബ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ.കെ.കെ.ദീപ്തി അദ്ധ്യക്ഷത വഹിച്ചു. ഫാർമസിസ്റ്റുകളെ ചടങ്ങിൽ ആദരിച്ചു. ഫാർമസിസ്റ്റ് കെ.ആർ.അർച്ചന ബോധവത്കരണ ക്ലാസ് നയിച്ചു. ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.പി എസ്.ശ്യാമ മോൾ, ഡോ.കെ.പി.ബീന, നിർമ്മല അഗസ്റ്റിൻ, ഷാജി.വി ജയകൃഷ്ണൻ.എസ്, വി.ജയറാം, രമ്യ തുടങ്ങിയവർ സംസാരിച്ചു.