
മുഹമ്മ: മുഖ്യമന്ത്രിക്കെതിരെ ഉയർന്നു വന്നിരിക്കുന്ന ഭരണത്തിലെ ഘടകകക്ഷിയുടെയും ഭരണകക്ഷി ജന പ്രതിനിധികളുടെയും മാഫിയ ആരോപണത്തെക്കുറിച്ച് മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് ഒരു അന്വഷണം നേരിടാൻ പിണറായി വിജയൻ തയ്യാറാകണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ആവശ്യപ്പെട്ടു.മാരാരിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതാജിയിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് എം.എസ്. ചന്ദ്രബോസ് അദ്ധ്യക്ഷനായി. യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ പി.തമ്പി,കെ.പി.സി.സി മുൻ എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ.എം.രവീന്ദ്രദാസ്, കെ.വി.മേഘനാദൻ, സേവാദൾ സംസ്ഥാന വൈസ് ചെയർമാൻ പി.ജെ.മോഹനൻ,കെ.പി.സി.സി വിചാർ വിഭാഗ് സംസ്ഥാന ജനറൽ സെക്രട്ടറി സി.സി.നിസാർ,ഡി.കെ.ടി.എഫ് ജില്ലാ പ്രസിഡന്റ് ജി.ചന്ദ്രബാബു, മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.ചിദംബരൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷാഹുൽ.ജെ.പുതിയപറമ്പിൽ,സംസ്കാര സഹിതി ജില്ലാ കൺവീനർ സി.കെ.വിജയകുമാർ, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അജികുമാർ ചിറ്റേഴം, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.എ.സബീന, ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കാട്ടൂർ മോഹനൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഇ.വി.രാജു, കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ഇർഫാൻ കോയാപ്പൂ എന്നിവർ സംസാരിച്ചു. ബ്ലോക്ക് ജനറൽ സെക്രട്ടറി എം.രാജ സ്വാഗതവും നേതാജി മണ്ഡലം പ്രസിഡന്റ് എം.പി.ജോയി നന്ദിയും പറഞ്ഞു.