aa

മുഹമ്മ: സി.പി.എം ബ്രാഞ്ച് സമ്മേളനത്തിനിടെ പ്രതിനിധി കുഴഞ്ഞുവീണ് മരിച്ചു. ജലഗതാഗത വകുപ്പ് മുൻ ജീവനക്കാരൻ മണ്ണഞ്ചേരി പഞ്ചായത്ത് 21-ാം വാർഡ് ഞാറകുളങ്ങരക്ക് സമീപം പട്ടേകാട്ട് ചിറയിൽ എസ്.വേണുഗോപാലാണ് (വേണു-61) മരിച്ചത്. ഇന്നലെ പകൽ 2 മണിയോടെ മണ്ണഞ്ചേരി ലോക്കൽ കമ്മിറ്റിയിലെ പനയിൽ ബ്രാഞ്ച് സമ്മേളനത്തിൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവെ വേണുഗോപാൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ തന്നെ

സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്ക്കാരം ഇന്ന് പകൽ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത. മക്കൾ: വിഷ്ണു,നന്ദകുമാർ.