ചേപ്പാട് : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ചേപ്പാട് മണ്ഡലം സമ്മേളനവും ഭാരവാഹിതിരഞ്ഞെടുപ്പും മുട്ടം ഇന്ദിരാഭവനിൽ നടന്നു. മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് പ്രൊഫ. ഡോ. ബി ഗിരീഷ്കുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രാജു സൂര്യസായി ആദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം വിജയൻ മുതുകുളം, ജില്ലാ ട്രഷറർ ജി.പ്രകാശൻ, ബി ചന്ദ്രൻ, ആർ.ഗോപകുമാർ, ശാർങധരൻ, രഘുവരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: രാജു സൂര്യസായി (പ്രസിഡന്റ്), കെ ഗീത (വൈസ് പ്രസിഡന്റ്), സുമംഗല (സെക്രട്ടറി), അശ്വതി റാണി (ട്രഷറർ).