
മാന്നാർ: ഓൾ ഇന്ത്യ വീരശൈവ മഹാസഭ ചെങ്ങന്നൂർ താലൂക്ക് കമ്മ്റ്റി അംഗങ്ങളുടെ സത്യപ്രതിജ്ഞയും താലൂക്ക് സമ്മേളനവും മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. നൂറ്റാണ്ടുകൾക്ക് മുമ്പേ സമൂഹത്തിൽ നിലനിന്നിരുന്ന ഉച്ച നീചത്വങ്ങൾക്കെതിരെ പോരാടിയ വീരശൈവരുടെ ആത്മീയാചാര്യൻ ബസവേശ്വരൻ സമൂഹത്തിന് തന്നെ മാതൃകയാണന്ന് സജിചെറിയാൻ പറഞ്ഞു. ഓൾ ഇന്ത്യ വീരശൈവ മഹാസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ.ബിനു കെ.ശങ്കർ മുഖ്യാതിഥിയായിരുന്നു. താലൂക്ക് കമ്മിറ്റി പ്രസിഡന്റ് പി.എസ്.സദാശിവൻ പിള്ള, സെക്രട്ടറി എം.ജി.ഹരികുമാർ, ജില്ലാ പ്രസിഡന്റ് സജി കലിംഗ, സെക്രട്ടറി കെ.കെ.സുനിൽകുമാർ, സംസ്ഥാന കമ്മിറ്റിയംഗം ആശിഷ് കുമാർ, താലൂക്ക് ട്രഷറർ കെ.ശിവദാസ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി പി.എസ്.സദാശിവൻ പിള്ള(പ്രസിഡന്റ്), എം.ജി ഹരികുമാർ (സെക്രട്ടറി), കെ.രാജൻ പിള്ള, കെ.ചന്ദ്രശേഖര പിള്ള, (വൈസ് പ്രസിഡന്റുമാർ), സന്തോഷ് കുമാർ കെ.സി, എസ്.വൈശാഖ് (ജോ.സെക്രട്ടറിമാർ), കെ.ശിവദാസ് എന്നിവരെ തിരഞ്ഞെടുത്തു.