മാന്നാർ: കോൺഗ്രസ് ബ്ലോക്ക് ജനറൽ സെകട്ടറിയായിരുന്ന ജി.ഉല്ലാസിന്റെ 4-ാമത് ചരമവാർഷികദിനത്തിൽ മാന്നാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉല്ലാസ് അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് മധുപുഴയോരം അദ്ധ്യക്ഷത വഹിച്ച യോഗം ഡി.സി.സി. സെക്രട്ടറി തോമസ് ചാക്കോ ഉദ്‌ഘാടനം ചെയ്തു. അജിത്ത് പഴവൂർ, ഹരി കുട്ടംപേരൂർ, നുന്നുപ്രകാശ്, ചിത്ര എം.നായർ, മത്തായി ശാമുവേൽ കുട്ടി, അൻസു, അനുരാഗ്.എസ് എന്നിവർ സംസാരിച്ചു.