മാന്നാർ: മാന്നാർ നായർ സമാജത്തിന്റെ 122-ാം ജന്മദിന ആഘോഷം നാളെ നടക്കും. അക്ഷര നായർ സമാജം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കേരള കലാമണ്ഡലം വൈസ് ചാൻസലർ ബി.അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സമാജം പ്രസിഡന്റ് എ.ഹരീന്ദ്രകുമാർ അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ അവാർഡ് ദാനം, അനുമോദനം, ആദരിക്കൽ എന്നിവ നടക്കും.