മാവേലിക്കര: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചെട്ടികുളങ്ങര യൂണിറ്റ് വാർഷിക സമ്മേളനം മേഖല പ്രസിഡന്റ് യു.ആർ.മനു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സിനോജ് സത്യാ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബി.രവീന്ദ്രൻ, സുരേഷ് ചിത്രമാലിക, ജില്ലാ കമ്മിറ്റി അംഗങ്ങളായ കൊച്ചുകുഞ്ഞ് കെ.ചാക്കോ, ഗിരീഷ് ഓറഞ്ച്, മേഖല സെക്രട്ടറി ഹേമദാസ് ഡോൺ, മേഖലാ കമ്മിറ്റി അംഗങ്ങളായ ബിനു വൈഗ, ഷൈജ തമ്പി, രാജൻ സുരഭി, ഹാരിസൺ ജോൺ, യൂണിറ്റ് സെക്രട്ടറി ടെനിബി ജോർജ്, ട്രഷറർ ആർ. ദാസ്, വൈസ് പ്രസിഡന്റ് സുധാകരൻ കാമിയോ തുടങ്ങിയവർ സംസാരിച്ചു.