ചേർത്തല: ആലപ്പുഴ ജില്ലാ ജൂനിയർ ബാൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 29ന് രാവിലെ എട്ടിന് ആലപ്പുഴ രാമവർമ ഡിസ്ട്രിക്ട് ക്ലബ് ഗ്രൗണ്ടിൽ നടക്കും. 2005 ജനുവരി രണ്ടിന് ശേഷം ജനിച്ച ആൺ,പെൺ കുട്ടികൾക്ക് പങ്കെടുക്കാം. ടീമുകളും കളിക്കാരും 29 ന് രാവിലെ 7.30 രാമവർമ ക്ലബിലെത്തി പേര് രജിസ്റ്റർ ചെയ്യണം. ഒക്ടോബർ 11,12,13 തീയതികളിൽ കൊല്ലം കുണ്ടറയിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ജില്ലാ ടീമിനെ ഇതിൽ നിന്ന് തിരഞ്ഞെടുക്കുമെന്ന്

ജില്ലാസെക്രട്ടറി ഹക്കിം ഖലീൽ അറിയിച്ചു. വിശദ വിവരങ്ങൾക്ക് ഫോൺ: 9745007431.