മുഹമ്മ: ചേർത്തല താലൂക്കിൽ ജപ്പാൻ കുടിവെള്ള പൈപ്പുകൾ നിരന്തരമായി പൊട്ടുന്നതിൽ ദുരൂഹതയുണ്ടെന്നും വൻ അഴിമതി സംശയിക്കുന്നതായും കേരള സർവോദയ മണ്ഡലം ആലപ്പുഴ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. മണ്ഡലം ജില്ലാ പ്രസിഡന്റ് എം. ഇ.ഉത്തമകുറുപ്പ് അദ്ധ്യക്ഷത വഹിച്ചു, സംസ്ഥാന വൈസ്പ്രസിഡന്റ് രവി പാലത്തുങ്കൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എച്ച്. സുധീർ, ജില്ലാ ജനറൽ സെക്രട്ടറി രാജു പള്ളിപ്പറമ്പിൽ, ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാൻ ബേബി പാറേക്കാടൻ, മിത്ര മണ്ഡലം ജില്ലാ പ്രതിനിധി ജോസഫ് മാരാരിക്കുളം തുടങ്ങിയവർ സംസാരിച്ചു.