
അരൂർ: യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എഴുപുന്ന പഞ്ചായത്ത് 6-ാം വാർഡ് എരമല്ലൂർ ചൂളയ്ക്കൽ വീട്ടിൽ ജയൻ (45) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് തോട്ടപ്പള്ളി ക്ഷേത്രത്തിന് സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്വന്തം കാറിനുള്ളിൽ അനക്കമില്ലാത്ത നിലയിൽ ജയനെ കണ്ടെത്തിയത്. തുടർന്ന് എരുല്ലൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. കാർപെന്ററാണ് ജയൻ. അരൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ: അമ്പിളി. മക്കൾ:അശ്വിൻ ജയൻ, അജിത്ത് നാരായണൻ.