photo

ചേർത്തല: എൻ.എസ്.എസ് ദിനാഘോഷത്തിന്റെ ഭാഗമായി ചേർത്തല എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ പങ്കാളിത്ത ഗ്രാമമായ മാരാരിക്കുളം പഞ്ചായത്ത് എട്ടാം വാർഡിലെ ബഡ്സ് സ്‌കൂളിന്റെ പരിസരം വോളന്റിയേഴ്സ് ശുചിയാക്കി. ബഡ്സ് സ്‌കൂൾ പ്രിൻസിപ്പൽ ശരണ്യ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ പ്രസന്നകുമാർ, സ്റ്റാഫ് സെക്രട്ടറി,ബിജി ദാമോദർ,പ്രോഗ്രാം ഓഫീസർ ഡോ.ഭാഗ്യലീന എന്നിവർ പങ്കെടുത്തു.